Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ

 • അച്ഛന്‍, ഒരോ മനുഷ്യന്റെയും തണല്‍മരം; ഓര്‍ക്കാം സ്മരിക്കാം, ഒരു ജന്മത്തിന്റെ കടപ്പാട് തിരികെ നല്‍കാം June 20, 2021
  ഓരോ ചിരിയിലും അച്ഛന്റെ തണലുണ്ട്, കരുതലുണ്ട്. അച്ഛനോടുള്ള സ്‌നേഹം ഓര്‍ക്കാന്‍ പ്രത്യേകിച്ച് ഒരു ദിവസം വേണോ? ഈ ദിവസത്തിന് ഒരു ചരിത്രമുണ്ട്. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും ‘ഫാദേഴ്‌സ് ഡേ’ ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ അച്ഛനുള്ള സ്വാധീനം ഓര്‍ത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്സ് ഡേയും നല്‍കുന്നത്. ഫാദേഴ്സ് ഡേയ […]
 • ഇന്നലെ അന്തരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് പോസ്റ്റീവ് ആയിരുന്നെന്ന് പരിശോധനാഫലം June 20, 2021
  ഇന്നലെ മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ ഇ […]
 • കൊവിഡിനെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ല; കൊവിഡിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രം June 20, 2021
  കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡിനെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സമാനമായി കണക്കാക്കാനാവില്ല. […]
 • രാജ്യത്ത് ആശ്വാസം; കോവിഡ് കേസുകള്‍ കുറയുന്നു, 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു June 20, 2021
  രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു. 81 ദിവസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ അറുപതിനായിരത്തില്‍ താഴുന്നത്. 1,576 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയര്‍ന്നു. 30,776 ആക്ടീവ് കേസുകള്‍ ആണ് ഉള്ളത്. 87,619 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. കഴിഞ്ഞ 38 ദിവസമായി […]
 • രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു June 20, 2021
  ഇന്ധന വില രാജ്യത്ത് വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീഡല്‍ ലിറ്ററിന് 30 പൈസയും കൂടി. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 98 രൂപ പിന്നിട്ടു. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 97.69 രൂപയായി. ഡീസല്‍ ഒരു ലിറ്ററിന് 93.07 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 98.93 രൂപ ഡീസലിന് 94.17 രൂപ, കൊച്ചി- 97.32, ഡീസല്‍ 93.71. 20 ദിവസത്തിനിടെ പതിനൊ […]

 • 10 നില കെട്ടിടം നിർമിച്ചത് വെറും 28 മണിക്കൂർ കൊണ്ട് ! June 20, 2021
  ബെയ്ജിങ്: 28 മണിക്കൂറിനുളളിൽ 10 നില കെട്ടിടം പണിത് ചൈനയിലെ റിയൽ എസ്റ്റേറ്റ് ഡവലപ്പർ. ഭൂമികുലുക്കത്തെ ചെറുക്കാൻ കെൽപുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ് കെട്ടിടം നിർമിച്ചത്.കെട്ടിടം നിർമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രിഫ്രാബ്രിക്കേറ്റഡ് സംവിധാനംഉപയോഗിച്ചാണ് നിർമാണം നടത്തിയത്. മുറികളുൾപ്പടെയുളള കെട്ടിടത്തിന്റെ ഭാഗങ് […]
 • കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ്, ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി പോലീസ് June 20, 2021
  കെ.വൈ.സി. വെരിഫിക്കേഷന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കെ.വൈ.സി. വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനം വഴിയോ മാത്രം സമർപ്പിക്കണമെന്നാണ് പോലീസിന്റെ നിർദേശം. തട്ടിപ്പിൽ കുരുങ്ങാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതല […]
 • രാജ്യദ്രോഹക്കേസ്: ആയി‌ഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി June 20, 2021
  കൊച്ചി: രാജ്യദ്രോഹക്കേസിൽ ആയിഷസുൽത്താന ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തി പോലീസ്ഹെഡ് ക്വാർട്ടേഴ്സിൽ അഭിഭാഷകനൊപ്പമാണ് ആയിഷഹാജരായത്. ഇന്നലെയാണ് ആയിഷഅഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. കേസിൽ അറസ്റ്റ് ചെയ്താൽ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബയോവെപ്പൺ പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷ […]
 • കേരളത്തിന്റെ ആദ്യ എല്‍.എന്‍.ജി. ബസ് നാളെ നിരത്തിലിറങ്ങും; ഓട്ടം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ June 20, 2021
  കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ ഇന്ധന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ എൽ.എൻ.ജി. ബസ് സർവീസ് നാളെ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതൽ എറണാകുളം വരെയും എറണാകളും മുതൽ കോഴിക്കോട് വരെയുമാണ് ആദ്യ എൽ.എൻ.ജി. ബസ് സർവീസിന് ഇറങ്ങുക. ആദ്യ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 12 മണിക്ക് ഗതാഗത മന്ത്രി ആന് […]
 • ആന്ധ്രയിലെ വാക്‌സിന്‍ യജ്ഞം റെക്കോഡിലേക്ക്; ഞായറാഴ്ച ഉച്ചവരെ വാക്‌സിന്‍ സ്വീകരിച്ചത് 9 ലക്ഷം പേര്‍ June 20, 2021
  അമരാവതി: ആന്ധ്രപ്രദേശിൽ നടക്കുന്ന മെഗാവാക്സിനേഷൻ യജ്ഞത്തിൽ ഒറ്റദിവസംവാക്സിൻ സ്വീകരിച്ചത് ഒമ്പതുലക്ഷത്തിലധികം പേർ. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെയുളള കണക്കുകൾ പ്രകാരമാണ് ഇത്. ഇതോടെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. ഞായാറാഴ്ച രാവിലെ ആറ് മണിയോടെ സംസ്ഥാനത്തെ 13 ജില്ലകളിലായി 2000 ത്തോളം കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. 1,0 […]