- മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ലെന്ന് കെ സി വേണുഗോപാല്‍ April 16, 2026സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമ […]
- കോൺഗ്രസിന്റെ പ്രതാപകാലത്തല്ല കെസി പാർട്ടിയെ ദേശീയ തലത്തിൽ നയിച്ചത്; ഫേസ്ബുക്ക് കുറിപ്പുമായി സുധാ മേനോൻ April 16, 2026കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരിയും കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പോസ്റ്റ്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ.സി വേണുഗോപാലിന്റെ യോഗ്യത എന്താണ് എന്ന ചോദ് […]
- ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം സഞ്ജുവിന് April 14, 2026ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഗംഭീര സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജു സാംസണെ തേടി ഐസിസി പുരസ്‌കാരവും. മാര്‍ച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരമാണ് സഞ്ജു സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിലെ മിന്നുംപ്രകടനത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് സഞ്ജുവിനു ഐസിസി പുരസ്‌കാരം ലഭിക്കുന്നത്. ചുരുക്കപ്പട്ടികയിലുണ്ടായ […]
- വനിതാ സംവരണ ബിൽ; മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി April 14, 2026പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി വനിതാ സംവരണ ബില്ലിന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി നരേന്ദ്ര മോദി. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുന്ന നാരി ശക്തി വന്ദൻ നടപ്പിലാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. തങ്ങൾ ലോക്സഭയിലെ വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാൽ രാഷ്ട്രീയ ലക്ഷ്യത്ത […]
- നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം വീട് വെച്ച് നൽകും; മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും April 14, 2026കണ്ണൂർ അഞ്ചരക്കണ്ടിയിൽ മരിച്ച ദന്തൽ വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎമ്മും വീട് വെച്ച് നൽകും. നിതിനെ അടക്കിയ ഭൂമിയിൽ വീട് വച്ച് നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം വ്യക്തമാക്കി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നത് പാർട്ടി കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്ന് റഹീം വ്യക്തമാക്കി. ഈ മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും. 19 ന് വൈകീട്ട് 5 ന് എ […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]