Business & Finance news- വാപാര വാർത്തകൾ

 

 • എസ്‌ഐ‌പി നിക്ഷേപത്തിലൂടെ ഒരു കോടി രൂപ നേടാം, നിക്ഷേപിക്കേണ്ടത് എത്ര? January 16, 2021
  ചെറുകിട സമ്പാദ്യ പദ്ധതികളായ പി‌പി‌എഫ്, സുകന്യ സമൃദ്ധി, ബാങ്ക് എഫ്ഡി എന്നിവയിൽ പലിശനിരക്ക് ക്രമാനുഗതമായി കുറയുന്നതിനാൽ, നിക്ഷേപകർക്ക് ഒരു കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കാൻ കൂടുതൽ സമയമെടുക്കും. ഇക്കാലത്ത്, ആളുകൾ വിരമിക്കുമ്പോഴേക്കും അവരുടെ സമ്പാദ്യം ഉയർത്താൻ പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപ മാർഗങ്ങൾ തേടേണ്ടതുണ്ട്.
 • വിരമിച്ച ശേഷം ഭവനവായ്പ വേണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ? January 15, 2021
  ഭവനവായ്പ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. മാത്രമല്ല നികുതി ലാഭിക്കാനും ഭവന വായ്പ സഹായിക്കുന്നു. എന്നാൽ വിരമിച്ച അല്ലെങ്കിൽ വിരമിക്കലിനോടടുത്തുള്ള ആളുകൾക്ക് ഭവനവായ്പ നൽകാൻ ബാങ്കുകൾ ഭയപ്പെടുന്നു. വിരമിച്ച ആൾക്ക് സ്ഥിര വരുമാന മാർഗ്ഗം ഇല്ലാത്തതാണ് ബാങ്കുകൾ വായ്പ നൽകാൻ മടിക്കുന്നത്. എന്നാൽ വിരമിച്ച ശേഷം ഭവനവായ്പ ലഭിക്കുന്നതിന് ചില ടിപ്പുകൾ ഇതാ.. […]
 • സ്വർണം പണയം വച്ച് വായ്പ എടുത്തിട്ടുണ്ടോ? സ്വർണ്ണ വായ്പ തിരിച്ചടവ് ഓപ്ഷൻ എങ്ങനെ തിരഞ്ഞെടുക്കാം? January 13, 2021
  ഇന്ത്യൻ കുടുംബങ്ങളിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് ഒരു പഴയ പാരമ്പര്യമാണ്. വിവാഹസമയത്ത് ആഭരണങ്ങൾ വാങ്ങുന്നതിനു പുറമേ, ധൻതേരസ്, അക്ഷയ തൃതീയ തുടങ്ങിയ അവസരങ്ങളിലും ഇന്ത്യക്കാർ സ്വർണം വാങ്ങാറുണ്ട്. സ്വർണം വാങ്ങുന്നത് കുടുംബത്തിന് അഭിവൃദ്ധി നൽകുന്നുമെന്ന വിശ്വാസത്തിലാണിത്. റിയൽ എസ്റ്റേറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവ പോലെ, സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ വായ്പയെടുക […]
 • ഭവനവായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈ രണ്ട് ബാങ്കുകളിൽ January 12, 2021
  ഒരു വീട് സ്വന്തമാക്കാനുള്ള മോഹം മിക്കവരെയും വായ്പയെടുക്കാൻ പ്രേരിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്‌പ ലഭിക്കുന്ന ബാങ്കുകളാണ് നിങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ അത്തരത്തിലുള്ള ബാങ്കുകൾ ഏതെല്ലാമാണെന്ന് കണ്ടെത്തണം. നിലവിലെ സ്ഥിതിയിൽ ഏറ്റവും കുറഞ്ഞ ഭവന വായ്പ നൽകുന്ന ബാങ്കുകളുടെ പട്ടികയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കാണ് മുൻതൂക്കം. മറ്റ് ബാങ്കുകൾ ഏതെല്ലാമ […]
 • നികുതിയും ലാഭിക്കാം, മികച്ച ആദായവും; അറിയാം മൂന്ന് മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ January 8, 2021
  പുതിയ കാലത്ത് നികുതി ആനുകൂല്യം ലഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളുടെ (ഇഎല്‍എസ്എസ്) ഭാഗമാണ് ഇത്തരം നികുതി ആനുകൂല്യ മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍ നികുതി ലാഭിക്കുന്നതിലേറെ മികച്ച ആദായം നല്‍കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിക്കും. ഈ അവസരത്തില്‍ ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മിക […]
 • സേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ January 4, 2021
  ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഓപ്ഷനുകളാണ് ഇന്ത്യക്കാരായ നിക്ഷേപകർക്ക് എപ്പോഴും പ്രിയം. പതിറ്റാണ്ടുകളായി, സ്ഥിര നിക്ഷേപങ്ങൾക്ക് നിക്ഷേപകർ വളരെ മുൻഗണന കൊടുക്കാറുണ്ട്. സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് എഫ്ഡിയുടെ അത്ര ഉയർന്നതല്ലെങ്കിലും അവ സുരക്ഷിതമായ നിക്ഷേപ മാർഗം തന്നെയാണ്.

 • ഓഹരി വിപണിയിൽ കുതിച്ചുചാട്ടം, സെൻസെക്സ് 834 പോയിന്റ് ഉയർന്നു; നിഫ്റ്റി 14,500 ന് മുകളിൽ January 19, 2021
  മികച്ച വാങ്ങലിന് വിപണി സാക്ഷ്യം വഹിച്ചതോടെ ബി‌എസ്‌ഇ സെൻ‌സെക്സും നിഫ്റ്റിയും രണ്ട് ദിവസത്തെ ഇടിവിന് ശേഷം ചൊവ്വാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി. ബി‌എസ്‌ഇ സെൻസെക്സ് 834 പോയിൻറ് അഥവാ 1.72 ശതമാനം ഉയർന്ന് 49,398.29 എന്ന നിലയിലെത്തി. എക്കാലത്തെയും ഉയർന്ന നിരക്കായ 49,795 ൽ നിന്ന് 400 പോയിൻറ് കുറവാണ് ഇപ്പോഴുള്ളത്. 50 ഓഹരികളുള്ള നിഫ്റ്റി 239.85
 • പേടിഎം ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഇനി സൂര്യോദയ് ബാങ്ക് എഫ്ഡി സേവനങ്ങളും ലഭിക്കും January 19, 2021
  ഇന്ത്യയുടെ സ്വന്തം പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് (പിപിബിഎൽ) സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കുമായുള്ള പങ്കാളിത്തം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇൻ‌ഡസ് ഇൻ‌ഡ് ബാങ്കുമായി സഹകരിച്ച് പേയ്‌മെന്റ് ബാങ്ക് ഇതിനകം സ്ഥിര നിക്ഷേപ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ പുതിയ പങ്കാളിത്തത്തോടെ, മൾട്ടി-പാർട്ണർ എഫ്ഡി സേവനം ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ പേയ്‌മെന്റ് ബാങ്കായി പിപ […]
 • ക്രെഡിറ്റ് കാർഡുകളിൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് January 19, 2021
  ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് ക്രെഡിറ്റ് കാർഡ് ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള പുതിയ പദ്ധതികളുമായി രം​ഗത്ത്. ഇതിന്റെ ഭാ​ഗമായി 48 ദിവസത്തേക്ക് പലിശ ഇല്ലാതെ പണം അഡ്വാൻസായി നൽകാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പുതിയ സേവനം ആരംഭിച്ചത്. പലിശ രഹിതമായി പണം നൽകുന്ന പദ്ധതി ഈ മേഖലയിലെ തന്നെ ആദ്യത്തേതാണെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ചീഫ് ഓപ്പ […]
 • ഏറ്റവും കുറഞ്ഞ വിലയിൽ നിന്ന് സ്വ‌ർണ വില വീണ്ടും മുകളിലേയ്ക്ക് January 19, 2021
  കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്ന് വ‍ർദ്ധനവ്. പവന് 120 രൂപ വ‍‍ർദ്ധിച്ച് 36520 രൂപയ്ക്കാണ് ഇന്ന് സ്വ‍ർണ വ്യാപാരം നടക്കുന്നത്. ​ഗ്രാമിന് 4565 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി ജനുവരിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് സ്വ‍ർണ വ്യാപാരം നടന്നിരുന്നത്. ജനുവരി 16 മുതൽ പവന് 36400 രൂപയായിരുന്നു സ്വ‍ർണത്തിന്റെ വില. ​ജനുവരിയിലെ ഏറ്റവും ഉയ‍ർന്ന
 • സെൻസെക്സ് 49,000ന് മുകളിൽ, നിഫ്റ്റി 14,400 ന് മുകളിൽ; മൈൻഡ് ട്രീ ഓഹരി വില 4% ഉയർന്നു January 19, 2021
  സെൻസെക്സ് 423.81 പോയിന്റ് ഉയർന്ന് 48,988ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി ഒരു ശതമാനം ഉയർന്ന് 14,412 ൽ എത്തി. ഒ‌എൻ‌ജി‌സി, ബജാജ് ഫിനാൻസ്, ആർ‌ഐ‌എൽ എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. എച്ച്ഡി‌എഫ്സി ബാങ്കും ഐ‌ടി‌സിയും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്സ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. യു‌പി‌എൽ ഇന്ന് പിന്നിലായി. […]

 • ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്‌സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം January 19, 2021
  ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിനു പുറമേ, അപ്‌സ്റ്റോക്സ് ഉപഭോക്താക്കൾക്ക് ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈനായും സ്വർണ്ണത്തിൽ നിക്ഷേപിക്കാം. അപ്‌സ്റ്റോക്‌സ് ഒരു ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്ഫോമാണ് ആരംഭിച്ചിരിക്കുന്നത്. മാർക്കറ്റ് നിരക്കിൽ 99.9% പരിശുദ്ധിയുള്ള 24 കാരറ്റ് ഡിജിറ്റൽ സ്വർണം വാങ്ങാൻ ഈ ഗോൾഡ് പ്ലാറ്റ്ഫോം ഉപഭോക്താക്കളെ സ […]
 • എസ്‌ബി‌ഐ അക്കൌണ്ട് ഉടമകൾ ചെക്ക് ബുക്കിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടത് എങ്ങനെ? January 17, 2021
  നിങ്ങളുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ചെക്ക് ബുക്കിന്റെ എല്ലാ ലീഫുകളും തീർന്നാൽ പുതിയൊരു ചെക്ക് ബുക്കിനായി അപേക്ഷിക്കേണ്ടത് എങ്ങനെ? എസ്‌ബി‌ഐ അക്കൌണ്ട് ഉടമകൾക്ക് ബാങ്കിന്റെ ഇൻറർനെറ്റ് ബാങ്കിംഗ് വഴി ചെക്ക് ബുക്ക് ഡെലിവറിക്ക് ഓൺലൈനിൽ ഇഷ്ടമുള്ള ഏത് വിലാസത്തിലേക്കും അപേക്ഷിക്കാം.
 • നിക്ഷേപം നടത്താതെ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് എങ്ങനെ നീട്ടാം? January 16, 2021
  പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി‌പി‌എഫ്) 15 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഒരു ദീർഘകാല നിക്ഷേപ ഓപ്ഷനാണ്. പി‌പി‌എഫ് നിക്ഷേപങ്ങളുടെ പലിശ വർഷം തോറും വർദ്ധിപ്പിക്കുകയും പലിശ നിരക്ക് എല്ലാ വർഷവും സർക്കാർ നിശ്ചയിക്കുകയും ചെയ്യുന്നു. പി‌പി‌എഫ് ഇഇഇ (എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ്) ടാക്സ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അതായത് പി‌പി‌എഫ് നിക്ഷേപം, പി‌പി‌എഫ് നിക് […]
 • ആധാർ കാർഡിലെയും പാൻ കാർഡിലെയും പേരുകളിലെ അക്ഷരത്തെറ്റ് എങ്ങനെ തിരുത്താം? January 14, 2021
  യുഐ‌ഡി‌എ‌ഐ നൽകുന്ന 12 അക്ക നമ്പറാണ് ആധാർ നമ്പർ. ബാങ്കുകൾ, ടെലികോം കമ്പനികൾ, പൊതു വിതരണ സംവിധാനം, ആദായനികുതി എന്നിവയ്ക്കെല്ലാം ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നു. വിലാസത്തെളിവും ഐഡി പ്രൂഫും ആയി പ്രവർത്തിക്കുന്നതിനാൽ ആധാർ കാർഡ് കൃത്യതയുള്ളതായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പാൻ-ആധാർ കാർഡുകൾ ലിങ്ക് ചെയ്തോ? ചെയ്യാത്തവർക്ക് പിഴ, അവസാന തീയതി അടുത്തു
 • ഇന്ത്യൻ പാസ്‌പോർട്ടുണ്ടോ? വീട്ടിൽ ഇരുന്ന് അമേരിക്കയിൽ ബാങ്ക് അക്കൗണ്ട് തുറക്കാം, എങ്ങനെ? January 14, 2021
  ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് യുഎസിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയും. എങ്ങനെയെന്ന് അല്ലേ? യുഎസ് ആസ്ഥാനമായുള്ള ഫിൻ‌ടെക് സ്റ്റാർട്ട്-അപ്പ് എൽ‌ഡ്ര ഒരു സാമൂഹിക സുരക്ഷാ നമ്പറോ യുഎസ് വിലാസമോ ഇല്ലാതെ ഇന്ത്യക്കാർക്ക് യുഎസ് ബാങ്ക് അക്കൗണ്ടുകൾ നൽകാൻ തുടങ്ങി.
 • പോസ്റ്റ് ഓഫീസ് പി‌പി‌എഫ് അക്കൗണ്ട് ഉടമയാണോ? എങ്ങനെ ഓൺലൈനായി പണം നിക്ഷേപിക്കാം? January 7, 2021
  പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) വഴി അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ എളുപ്പത്തിൽ നടത്താം. ഐ‌പി‌പി‌ബി ഉപയോഗിച്ച് ഒരാൾക്ക് അവരുടെ ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാനും പണം കൈമാറാനും മറ്റ് സാമ്പത്തിക ഇടപാടുകൾ ഐ‌പി‌പി‌ബി വഴി നടത്താനും കഴിയും. ഇതിനായി നിക്ഷേപകർ നേരത്തെ പോസ്റ്റോഫീസ് സന്ദർശിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ പ […]