Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ


  • ജോർജ്ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ ചൗവിന്‍ കുറ്റക്കാരനെന്ന് കോടതി
    മിനിയാപോളിസ്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ളോയിഡിനെ കാൽമുട്ട് കൊണ്ട് കുഴുത്തിലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ എന്ന് കോടതി. വെള്ളക്കാരനായ യു.എസ്. പോലീസുദ്യോഗസ്ഥനായ ഡെറക് ചൗവിനെയാണ് കൊലയുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകളിൽ കുറ്റക്കാരനായി കണ്ടെത്തിയത്. വിധികേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം […]
  • കോവിഡ്: യു.പിയില്‍ വാരാന്ത്യ ലോക്ഡൗണ്‍; സംസ്ഥാനത്തൊട്ടാകെ രാത്രികാല കര്‍ഫ്യൂ
    ലഖ്നൗ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽവെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ നീളുന്ന വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള നഗരങ്ങളിൽ മാത്രം ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ സംസ്ഥനത്തൊട്ടാകെ നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണിന്റെ സമയത്ത് എല്ലാ വാരാന്ത്യ മ […]
  • പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍; സുരക്ഷയ്ക്ക് 2,000 പോലീസുകാര്‍, പൂരവിളംബരത്തിന് 50 പേര്‍ മാത്രം
    തൃശ്ശൂർ: ചടങ്ങുകൾ മാത്രമായി നടത്തുന്ന തൃശ്ശൂർ പൂരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സ്വരാജ് റൗണ്ട് പൂർണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. തൃശ്ശൂർ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. സുരക്ഷയ്ക്കായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൂരവിളംബരത്തിന് അമ്പതുപേർ മാത്രമാകും പങ്കെടുക്കുക. വെടിക്കെട്ട് നടത്താന […]
  • ബന്ധുനിയമനം: ജലീലിന് തിരിച്ചടി, ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
    കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽമുൻമന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്തഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്. ബന്ധുനിയമന വിഷയത്തിൽ ജലീൽ സ്വജനപക്ഷപാത […]
  • സെൻസെക്‌സ് 243 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,300നുതാഴെയെത്തി
    മുംബൈ: രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. തുടക്കത്തിലെ നേട്ടംനിലനിർത്താനാകാതെയായിരുന്നു ചാഞ്ചാട്ടത്തിനൊടുവിൽ വിപണിയുടെ ക്ലോസിങ്. സെൻസെക്സ് 243.62 പോയന്റ് നഷ്ടത്തിൽ 47,705.80ലും നിഫ്റ്റി 63.10 പോയന്റ് താഴ്ന്ന് 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1187 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക […]