Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ


 • സതീശന്‍ ഹൈക്കമാന്‍ഡ് നേതാക്കളെ ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നത് നന്നാവും-വി.മുരളീധരന്‍ August 3, 2021
  ന്യൂഡൽഹി: പാർലമെന്റിലും കേരള നിയമസഭയിലും കോൺഗ്രസിന്റെ സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജനപ്രതിനിധികളുടെഉത്തരവാദിത്തം ഹൈക്കമാൻഡ് നേതാക്കളെ കൂടിഓർമിപ്പിക്കുന്നത് നന്നാവുമെന്നും മുരളീധരൻ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വി.മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.. […]
 • ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍ August 3, 2021
  ബെയ്ജിങ്: ചൈനയിലെ തിയാൻജിൻ നഗരത്തിലെ സർവകലാശാല ക്യാമ്പസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദേശിയെ അറസ്റ്റുചെയ്തെന്നുംഅധികൃതർ ചൊവ്വാഴ്ച അറിയിച്ചു. അതേസമയം, കുറ്റവാളി ഏതുരാജ്യക്കാരനാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ബിഹാറിലെ ഗയ സ്വദേശിയായ വിദ്യാർഥി അമൻ നഗ്സെനിനെ( […]
 • 200 മീറ്ററിലും സ്വര്‍ണം; സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി എലെയ്ന്‍ തോംസണ്‍ August 3, 2021
  ടോക്യോ: ഒളിമ്പിക്സിൽ സ്പ്രിന്റ് ഡബ്ൾ നിലനിർത്തുന്ന ആദ്യ വനിതയായി ജമൈക്കൻ താരം എലെയ്ൻ തോംസൺ. ടോക്യോ ഒളിമ്പിക്സിൽ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ൻ സ്വർണം നേടി. 2016 റിയോ ഒളിമ്പിക്സിലും രണ്ടിനങ്ങളിലും ജമൈക്കൻ താരം സ്വർണം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒളിമ്പിക്സ് ട്രാക്ക്ആന്റ് ഫീൽഡ് വ്യക്തിഗത വിഭാഗത്തിൽ നാല് സ്വർണം നേടുന്ന ആദ്യ വനിതയായും തോംസൺ മാറി. […]
 • വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസ്; മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയില്‍ August 3, 2021
  തിരുവനന്തപുരം: സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് നിർത്തി സ്വർണംകവർന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകനുൾപ്പെടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒമ്പതിന് ദേശീയപാതയിൽ പള്ളിപ്പുറത്തിന് സമീപത്തായിട്ടാണ് സംഭവം. രാത്രി സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണംകവർച്ച ചെയ്ത കേസിൽ സന്തോഷ് ക്ലമന്റ്, സതീഷ്കുമാർ, അജീഷ് എന്നിവ […]
 • പുഞ്ചിരിയുമായി സിമോണ്‍ ബൈല്‍സ്; തിരിച്ചുവരവില്‍ വെങ്കലം August 3, 2021
  ടോക്യോ: തിരിച്ചുവരവിൽ വെങ്കല മെഡലുമായി അമേരിക്കൻ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസ്. ബാലൻസ് ബീമിലാണ് ബൈൽസ് മൂന്നാമതെത്തിയത്. നേരത്തെ വിഷാദ രോഗത്തെ തുടർന്ന് ഒളിമ്പിക്സിലെ അഞ്ചു ഫൈനലുകളിൽ നിന്ന് താരം പിന്മാറിയിരുന്നു. ഒടുവിൽ അവസാന ഇനമായ ബാലൻസ് ബീമിൽ മത്സരിക്കാൻ താരം തയ്യാറാകുകയായിരുന്നു. തന്റെ പിന്മാറ്റം മാനസികാരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് കാരമണമായത […]


 • മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ട്രിപ്പിള്‍ ബി പ്ലസ് കെയര്‍ റേറ്റിങ്ങ് August 3, 2021
  കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്‍റെ വിവിധ കടപ്പത്രങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങ് ബിബിബി സ്റ്റേബിളില്‍ നിന്നും ബിബിബി പ്ലസ് സ്റ്റേബിള്‍ ആയി ഉയര്‍ന്നു. മുന്‍നിര റേറ്റിങ് ഏജന്‍സിയായ കെയര്‍ റേറ്റിങ്സ് ആണ് മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന് ഉയര്‍ന്ന റേറ്റിങ് നല്‍കിയത്. മികച്ച ബ്രാന്‍ഡ് മൂല്യം, പ്രമോട്ടര്‍മാരുടെ അനുഭവസമ്പത്ത്, മികച്ച ആസ്തി മൂല്യവും മൂല […]
 • കാഴ്ച നഷ്ടപ്പെട്ട കമലമ്മക്ക് വെളിച്ചമായി ടീം വെൽഫെയർ August 3, 2021
  തിമിരം ബാധിച്ച് പൂർണമായും ഇരു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട കമലമ്മക്ക് ടീം വെൽഫെയറിന്റെ ഇടപെടലിൽ സൗജന്യ നേത്ര ശസ്ത്രക്രിയ ഒരുക്കി അൽ ഹിബ കണ്ണാശുപത്രി. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൂട്ടിരുപ്പുകാർ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിയുകയായിരുന്ന സുധാകരനെ ടീം വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടിലേക്ക് എത്തിക്കുമ്പോഴാണ് ഭാര്യ കമലമ്മയുടെ ദാരുണമായ […]
 • എച്ച്ഡിഎഫ്‌സി നിഫ്റ്റി 50 ഈക്വല്‍ വെയ്റ്റ് ഇന്‍ഡക്സ് പദ്ധതിയുടെ എന്‍എഫ്ഒ ആഗസ്റ്റ് 13 വരെ August 3, 2021
  കൊച്ചി: എച്ച്ഡിഎഫ്‌സി മ്യൂചല്‍ ഫണ്ട് നിഫ്റ്റി 50 സൂചികയിലെ എല്ലാ ഓഹരികള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കുന്ന നിഫ്റ്റി 50 ഈക്വല്‍ വെയ്റ്റ് ഇന്‍ഡക്സ് പദ്ധതി അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 50 ഓഹരികളിലേയും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവസരം ലഭ്യമാക്കുന്നതായിരിക്കും പദ്ധതി. 2021 ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ആഗ […]
 • മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി വിപുലീകരിക്കണം: തോമസ് ചാഴികാടന്‍ എംപി August 3, 2021
  ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ മൊത്തം 39.69 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ കാർഡുകൾ വിതരണം ചെയ്തിട്ടുള്ളതിൽ, നിലവിൽ 20.22 ലക്ഷം തൊഴിലാളികൾ തൊഴിൽ ഉറപ്പ് പദ്ധതിയിൽ സജീവമായി ജോലി ചെയ്യുന്നു എന്ന് തോമസ് ചാഴികാടൻ എം.പിയെ, പാർലമെന്റിൽ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി […]
 • മലബാറിലെ തുടര്‍ പഠനം: ശിവൻകുട്ടിയുടേത് നുണ പ്രചാരണം – ഫ്രറ്റേണിറ്റി മൂവ്മെന്റ് August 3, 2021
  തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളുമായി ബന്ധപ്പെട്ട് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി നൽകിയ വിചിത്രമായ മറുപടി നുണകളുടെ കണക്കുകളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. തുടർന്നുകൊണ്ടിരിക്കുന്ന നീതി നിഷേധത്തെ നുണകളിലൂടെ മറക്കാനാണ് സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. മലബാറിലെ ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ പ്ലസ് വൺ ഉപരിപഠന പ്രവേശനത്തിന് അവസരമില്ലാതെ ഇപ്പോഴും പുറത്തു […]