Politics & Domestic – രാഷ്ട്രീയ വാർത്തകൾ


Siraj Live

  • പ്രിയ സഖാവ് സീതാറാം September 12, 2024
    ഇന്ത്യയെ മതനിരപേക്ഷ – ഫെഡറല്‍ രാജ്യമാക്കി നിലനിര്‍ത്തുന്നതിന്, വര്‍ഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തില്‍ രാജ്യം ശിഥിലമാക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തുന്നതിന്, ഭരണഘടന അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് സീതാറാം നടത്തിയ പോരാട്ടങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളവയാണ് എന്ന് കാലം വിലയിരുത്തും.
  • പോലീസിലെ ആര്‍ എസ് എസ് സ്വാധീനം September 12, 2024
    സര്‍ക്കാറില്‍ നിന്ന് വേതനം പറ്റി സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആരായാലും അവരെ ചെവിക്കു പിടിച്ച് പുറത്തിടാന്‍ ആഭ്യന്തര വകുപ്പ് ആര്‍ജവം കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടമാകുന്നത് നാടിന്റെ സൗഹൃദാന്തരീക്ഷം മാത്രമല്ല, സര്‍ക്കാറിന്റെ പ്രതിച്ഛായ കൂടിയാണ്.
  • സ്ത്രീപക്ഷ നിലപാടുകളിലെ നബിസൗന്ദര്യം September 12, 2024
    സ്വന്തം ജീവിതത്തിലൂടെ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന്റെ മഹത്വം കാണിച്ചുകൊടുക്കുക മാത്രമല്ല, നിരന്തരമുള്ള ഉപദേശങ്ങളിലൂടെ സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെ നബി(സ) മാറ്റിയെടുത്തു.
  • ഇ എം എസ് കൈപിടിച്ചുയര്‍ത്തി; അകത്തും പുറത്തും സമവായ നേതാവ് September 12, 2024
    വിഷമസന്ധികളില്‍ പാര്‍ട്ടി അകപ്പെട്ടപ്പോഴെല്ലാം ഒരു പോറലുമേല്‍ക്കാതെ നയിച്ച യെച്ചൂരി ഇതര രാഷ്ട്രീയ കക്ഷികള്‍ക്കും പ്രിയപ്പെട്ട സഖാവായി. വിട, ജനകീയ സമര നേതാവിന്.
  • സംസ്ഥാന വഖഫ് ബോര്‍ഡ് ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു September 12, 2024
    2024-25 അധ്യയന വര്‍ഷത്തേക്കുളള അലോട്ട്മെന്റ്പ്രകാരം ഒന്നാം വര്‍ഷം കോഴ്സിന് ചേര്‍ന്നവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനാകുക.

 

E Vartha

  • സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം കേന്ദ്രം സന്തുലിതമായി വിതരണം ചെയ്യണം: മുഖ്യമന്ത്രി September 12, 2024
    സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്രഗവൺമെന്റ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ ഏകദിന കോൺക്ലേവ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്നാട്, കർണാടക, പഞ്ചാബ്, തെലങ്കാന എന […]
  • അമീബിക് മസ്തിഷ്‌ക ജ്വരം; ലോകത്തിൽ രോഗമുക്തി നേടിയ 25ല്‍ 14 പേരും കേരളത്തില്‍ September 12, 2024
    അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന് പേരുൾകലാ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പോരാട്ടത്തില്‍ ചരിത്ര നേട്ടവുമായി കേരളം. രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന 10 രോഗികളേയും ഡിസ്ചാര്‍ജ് ചെയ്തു. ലോകത്തിൽ തന്നെ ഇതുവരെ ആകെ രോഗമുക്തി നേടിയത് 25 പേര്‍ മാത്രമാണ്. അതിൽ 14 പേരും കേരളത്തില്‍ നിന്നെന്നതാണ് നേട്ടം. രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചിക […]
  • ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ യുഎൻ പ്രവർത്തകർ കൊല്ലപ്പെട്ടു September 12, 2024
    പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി റിപ്പോർട്ട് പ്രകാരം , സെൻട്രൽ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയകേന്ദ്രമായി ഉപയോഗിക്കുന്ന ഒരു സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അവരുടെ ആറ് സ്റ്റാഫ് അംഗങ്ങൾ ബുധനാഴ്ച കൊല്ലപ്പെട്ടു. എൻക്ലേവിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഒറ്റരാത്രികൊണ്ട് നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് വീടുകളിലും 19 സ്ത്രീകളും […]
  • ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം തകർന്നിരിക്കുന്നു: രാഹുൽ ഗാന്ധി September 12, 2024
    മധ്യപ്രദേശിൽ സവാരിക്കിറങ്ങിയ രണ്ട് യുവ സൈനികരെ ആക്രമിക്കുകയും അവരുടെ പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് ഇന്ത്യൻ സമൂഹത്തെയാകെ നാണംകെടുത്തുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം തകർന്നിരിക്കുന്നെന്നും രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചു . ‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാന […]
  • “ഇടതുപക്ഷത്തിൻ്റെ ലീഡിംഗ് ലൈറ്റ്”: സീതാറാം യെച്ചൂരിക്ക് പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു September 12, 2024
    മുതിർന്ന ഇടതുപക്ഷ നേതാവും സിപിഐ (എം) ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി ന്യൂമോണിയ ബാധിച്ച് ഇന്ന് ഉച്ചയോടെ അന്തരിച്ചു. 72 വയസ്സുള്ള മുതിർന്ന നേതാവിനെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിചിരിക്കുകയായിരുന്നു . ഓഗസ്റ്റ് 19ന് എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് ( […]