- നിർമാണ പ്രവർത്തനങ്ങളിലെ സ്റ്റോപ്പ് മെമൊ; തിരുനാവായ കുംഭമേളയിൽ അനിശ്ചിതത്വം January 16, 2026തിരുനാവായ കുംഭമേളയ്ക്ക് അനുമതി ലഭിക്കുന്നതിൽ അനാവശ്യ വൈകീപ്പുണ്ടെന്ന് സംഘാടകർ പരാതി ഉയർത്തി. ജില്ലാ ഭരണകൂടത്തിൽ നിന്ന് ഇതുവരെ എഴുത്തുപരമായ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സംഘാടകൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് അറിയിച്ചു. വാചികമായി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിന് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന […]
- ന്യൂസിലൻഡിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരും രവി ബിഷ്ണോയിയും January 16, 2026ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തിലക് വർമ്മയ്ക്ക് പകരക്കാരനായി ശ്രേയസിനെ തിരഞ്ഞെടുത്തപ്പോൾ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ലെഗ് സ്പിന്നർ ബിഷ്നോയിയെ ടീമിൽ ഉൾപ്പെടുത്തി. ഈ മാസം ആദ്യം വയറുവേദനയ്ക്ക് ശസ്ത്രക് […]
- ശിവസേനയെ തറപറ്റിച്ചു; മുംബൈ കോര്‍പ്പറേഷന്‍ ഭരണം വന്‍ ഭൂരിപക്ഷത്തോടെ ബിജെപി പിടിച്ചെടുത്തു January 16, 2026മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മിന്നും ജയം. രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തെയും നിയന്ത്രണത്തിലുള്ള മുംബൈ കോര്‍പ്പറേഷന്‍ ഭരണം വന്‍ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു. പൂനയില്‍ പവാര്‍ കുടുംബത്തിന്റെ ആധിപത്യവും വമ്പന്‍ വിജയത്തോടെ ബിജെപി അവസാനിപ്പിച്ചു. മാഞ്ഞുപോകുന്ന മഷി വോട്ടെടുപ്പില്‍ ഉപയോഗിച്ചത് ചൂണ്ടി […]
- രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നു: മുഖ്യമന്ത്രി January 16, 2026രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇഷ്ടഭക്ഷണം കഴിക്കുന്നതിന്റെയും ഇഷ്ടവസ്ത്രം ധരിക്കുന്നതിന്റെയും പേരിൽ മനുഷ്യരെ വേട്ടയാടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വീടുകളെ ലക്ഷ്യമിട്ട് ബുൾഡോസറുകൾ നീങ്ങുന്നുവെന്നും ഒരു മതത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളും അസ്തിത്വവു […]
- നടി ശാരദയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം January 16, 2026മലയാള സിനിമയിലെ പരമോന്നത അംഗീകാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം ഈ വർഷം പ്രശസ്ത നടി ശാരദയ്ക്ക് ലഭിക്കും. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 25ന് നടക്കുന്ന ചടങ്ങിൽ ശാരദയ്ക്ക് പുരസ്കാരം സമ്മാനിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. 1945 ജൂൺ 25ന് ആന്ധ്രപ്രദേശിലെ തെന്നാലിയിൽ വെങ്കിടേശ് […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]