Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ


 • ബാല്‍ക്കണിയില്‍ നിന്ന് ഹായ് പറഞ്ഞ് കോലി; ബബ്ള്‍ ജീവിതത്തിലെ സ്‌നേഹമെന്ന് അനുഷ്‌ക October 17, 2021
  പ്രിയപ്പെട്ടവരെ എങ്ങനെ സ്നേഹത്താൽ പൊതിയണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് നന്നായി അറിയാം. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയോടുള്ള തന്റെ അളവറ്റ സ്നേഹത്തെ കുറിച്ച് കോലി പലതവണ വാചാലനായിട്ടുണ്ട്. ഇപ്പോൾ ഈ സ്നേഹം പങ്കിടാൻ ഒരാൾ കൂടിയുണ്ട്. ഇരുവരുടേയും മകൾ വാമിക. നിലവിൽ ട്വന്റി-20 ലോകകപ്പിനായി യു.എ.ഇയിലാണ് കോലിയുള്ളത്. കോലിയോടൊപ്പം അനുഷ്കയും മകളുമുണ്ട് […]
 • ഇരട്ട സഹോദരങ്ങള്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 25-ാം നിലയില്‍ നിന്ന് അര്‍ദ്ധരാത്രി വീണു മരിച്ചു October 17, 2021
  ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇരട്ടസഹോദരങ്ങൾ പാർപ്പിട സമുച്ചയത്തിന്റെ 25-ാം നിലയിൽ നിന്ന് വീണു മരിച്ചു. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. എന്നാൽ എങ്ങനെയാണ് സഹോദരങ്ങൾ വീണ് മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സിദ്ധാർത്ഥ വിഹാറിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് സംഭവം. സൂര്യനാരായൺ, സത്യനാരായൺ എന്നിവരാണ് മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. […]
 • ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗം; ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച്‌ ചൈന October 17, 2021
  ബെയ്ജിങ്: ആണവശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി ചൈന. കഴിഞ്ഞ ഓഗസ്റ്റിൽ ചൈന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും അവർക്ക് വ്യക്തമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പുറത്തു വരുന്ന വിവ […]
 • സോളോ ഗോളിന്റെ ആശാനായി സലാ; കൈയടിച്ച് ഫുട്‌ബോള്‍ ലോകം October 17, 2021
  ലണ്ടൻ: സോളോ ഗോളിന്റ ആശാൻ താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി ആരാധകരെ ഓർമിപ്പിച്ച് ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിനെതിരായ മത്സരത്തിൽ സലായുടെ ഗോൾ കാണികളെ ത്രസിപ്പിച്ചു. ഫിർമീനോയുടെ ഹാട്രിക്കിനെ ചിത്രത്തിലേ ഇല്ലാതാക്കുന്നതായിരുന്നു ഈ ഗോൾ. 54-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഫിർമിനോയുടെ പാസ് സ്വീകരിച്ച് വാറ്റ്ഫോർഡിന്റ അഞ്ച് താരങ […]
 • ദുരിതമൊഴിയാതെ കേരളം; കൊക്കയാറില്‍ നാല് പേർക്കായി തിരച്ചില്‍ | Live Blog October 17, 2021
  കോട്ടയം: കനത്ത മഴയിൽ ദുരിതമൊഴിയാതെ വലയുകയാണ് കേരളം. തെക്കൻ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയുംദുരിതത്തിൽ നിന്ന് കരകയറാനാവാെത കഷ്ടപ്പെടുകയാണ്. ചില സ്ഥലങ്ങളിലെങ്കിലും മഴയ്ക്ക് നേരിയ ശമനമുണ്ടായത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും പെയ്ത മഴ സമ്മാനിച്ച ദുരിതത്തിൽ നിന്ന് ഭൂരിഭാഗം പ്രദേശങ്ങളും മുക്തമായിട്ടില്ല. ഉ […]