- നേഴ്സസ് വീക്ക്: മേരി ഷൈൻ കേളന്തറയെ റോക് ലൻഡ് കൗണ്ടി ലെജിസ്ലേച്ചർ ആദരിച്ചു May 9, 2025ന്യൂയോർക്ക്: നഴ്സസ് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി റോക് ലൻഡ് കൗണ്ടി ലെജിസ്ലേച്ചർ മൂന്ന് പ്രാദേശിക നേഴ്സുമാരെ പരമോന്നത ബഹുമതി എന്ന നിലയിൽ വിശിഷ്ട സേവന അവാർഡ് (ഡിഎസ്എ) സമ്മാനിച്ച് ആദരിച്ചു. തൊഴിൽപരമായ സംഭാവനകളെയും നിസ്വാർത്ഥമായ സാമൂഹിക സേവനത്തെയും കണക്കിലെടുത്തുള്ള ആദരം ഏറ്റുവാങ്ങിയവരിൽ മലയാളിയായ മേരി ഷൈൻ കേളന്തറയും ഉൾപ്പെടുന്നു. ഗ്ലെൻ ആൽബിൻ, ഗെയ്ലെ ദുവിവിയർ എന്നി […]
- ചൈനയ്ക്കു താരിഫ് 80% ആയി കുറച്ചു കൊടുക്കാൻ തയാറാണെന്നു സൂചിപ്പിച്ചു ട്രംപ് May 9, 2025ചൈനയുടെ മേൽ യുഎസ് ചുമത്തിയ 145% ഇറക്കുമതി തീരുവ 80% ആയി കുറയ്ക്കാൻ തയാറാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച്ച സൂചിപ്പിച്ചു. യുഎസും ചൈനയും ഉന്നതതല ചർച്ചകൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ട്രംപിന്റെ ട്രൂത് സോഷ്യൽ പോസ്റ്റ്. "ചൈന അവരുടെ വിപണി യുഎസിനു തുറക്കണം, അത് അവർക്കു ഗുണം ചെയ്യും," ട്രംപ് കുറിച്ചു. "അടഞ്ഞു കിടക്കുന്ന വിപണികൾ കൊണ്ടു […]
- ഡാനിയൽ പേളിന്റെ ഘാതകനെ വധിച്ച ഇന്ത്യക്കു അമേരിക്കൻ യഹൂദരുടെ അഭിവാദ്യം May 9, 2025അമേരിക്കൻ യഹൂദനും വോൾ സ്ട്രീറ്റ് ജേർണൽ ലേഖകനും ആയിരുന്ന ഡാനിയൽ പേളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഭീകരൻ അബ്ദുൽ റൗഫ് അസ്‌ഹറിനെ തീർത്തു കളഞ്ഞതിനു അമേരിക്കൻ യഹൂദ സമൂഹം ഇന്ത്യക്കു നന്ദി പറഞ്ഞു. കറാച്ചിയിൽ നിന്നു 2002ൽ തട്ടിക്കൊണ്ടു പോയ ഡാനിയൽ പേളിനെ കഠിനമായ പീഡനങ്ങൾക്കു ശേഷം ഭീകരർ തലവെട്ടിയാണ് കൊന്നത്. അബ്ദുൽ റൗഫ് അസ്ഹർ കാണ്ടഹാറിൽ നിന്ന് ഇന്ത്യൻ എയർലൈൻസ് വ […]
- ഇന്ത്യ-പാക്ക് യുദ്ധത്തിൽ ഇടപെടേണ്ട ആവശ്യം യുഎസിന് ഇല്ലെന്നു വാൻസ് May 9, 2025ഇന്ത്യ-പാക്ക് സംഘർഷം അമേരിക്കയുടെ പ്രശ്നമല്ലെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. "നമ്മൾ അതേപ്പറ്റി തലപുകയ്ക്കേണ്ട കാര്യമില്ല." എന്നാൽ സംഘർഷം കുറച്ചൊന്നു ലഘൂകരിക്കാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കാം. അത് താനും പ്രസിഡന്റ് ട്രംപും ചെയ്യുന്നുണ്ടെന്നു വാൻസ് പറഞ്ഞു. "പക്ഷെ നമുക്ക് ഇടപെടേണ്ട ആവശ്യമില്ലാത്ത യുദ്ധത്തിൽ നമ്മൾ കയറി ഇടപെടില്ല. അതു നിയന്ത […]
- വിശ്വാസത്തിന്റെ അഭാവം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തുന്നു: ലിയോ പതിനാലാമൻ പാപ്പാ May 9, 2025വത്തിക്കാൻ സിറ്റി: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു" രണ്ടായിരം വർഷത്തെ സഭയുടെ വിശ്വാസപാരമ്പര്യം വിശുദ്ധ പത്രോസിന്റെ ഈ വാക്കുകളിൽ അടിസ്ഥാനമാക്കിയതാണെന്ന വാക്കുകളോടെയാണ് ലിയോ പതിനാലാമൻ പാപ്പാ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിലുള്ള തന്റെ ആദ്യവചന സന്ദേശം ആരംഭിച്ചത്. പിതാവായ ദൈവത്തിന്റെ മുഖം മനുഷ്യകുലത്തിനു വെളിപ്പെടുത്തുന്ന ഏക രക്ഷിതാവാ […]
- അയർലണ്ടിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 500 കിലോ കഞ്ചാവ് May 9, 2025കോ ക്ലാരില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. റവന്യൂ ഓഫീസര്‍മാരും, ഗാര്‍ഡയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 500 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഏകദേശം 10 മില്യണ്‍ യൂറോ വിലവരും. 60-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
- ലോകത്ത് ഏറ്റവും കൂടുതൽ ദൂരത്തേയ്ക്ക് ഫുട്ബോൾ എറിഞ്ഞതിന്റെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി അയർലണ്ടുകാരി May 9, 2025ലോകത്ത് ഏറ്റവും ദൂരേയ്ക്ക് ഫുട്‌ബോള്‍ എറിയുന്ന സ്ത്രീ എന്ന നേട്ടം കരസ്ഥമാക്കി അയര്‍ലണ്ടുകാരിയായ മേഖൻ ക്യാമ്പബെൽ. 37.55 മീറ്റര്‍ ദൂരത്തേയ്ക്ക് ബോള്‍ എറിഞ്ഞുകൊണ്ടാണ് അയര്‍ലണ്ട് ദേശീയ വനിതാ ഫുട്‌ബോള്‍ താരം കൂടിയായ ക്യാമ്പബെൽ ഗിന്നസ് റെക്കോര്‍ഡ് കുറിച്ചത്. നിലവില്‍ ക്ലബ് തലത്തില്‍ ലണ്ടൻ സിറ്റി ലയണസ്സിന് വേണ്ടി കളിക്കുന്ന ക്യാമ്പബെൽ, 35 മീറ്റര്‍ എന്ന ഗിന്നസ് റെക് […]
- കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദ്ദനവും വംശീയാധിക്ഷേപവും; പ്രതിഷേധം May 9, 2025ഹാലിഫാക്‌സ് : കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന മര്‍ദ്ദനത്തിലും വംശീയാധിക്ഷേപത്തിലും പ്രതിഷേധം ശക്തമായി. കാനഡയിലെ ഹാലിഫാക്‌സ് റീജനല്‍ മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ കമ്യൂണിറ്റിയായ കൗ ബേ-യില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. മത്സ്യബന്ധനത്തിനായി എത്തിയ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പതിനഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് ക്രൂരമര്‍ദ്ദനവും വംശീയാധിക […]